പൊക്കം വർദ്ധിപ്പിക്കാൻ വ്യായാമങ്ങൾ…

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് പൊക്കമില്ലായ്മ.ഉയരം വക്കുക എന്നത് ഒരു സ്വാഭാവിക പ്രക്രിയ ആയതിനാൽ വ്യയാമത്തിലൂടെ ഇല്ലാത്ത ഉയരം നേടി എടുക്കാൻ സാധിക്കുമോ എന്നാ കാര്യത്തിൽ എല്ലാവർക്കും സംശയമാണ്.വ്യയാമത്തിലൂടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇതിന് നിങ്ങളെ സഹായിക്കുന്ന ചില വ്യായാമമുറകലാണ്…..

കോബ്ര പോസ്
പൊക്കം കൂട്ടാനുള്ള വ്യായാമങ്ങളില്‍ പ്രധാനം കോബ്ര എന്നറിയിപ്പെടുന്ന ഒരിനമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ മൂര്‍ഖന്‍ പത്തി വിരിച്ചു നില്‍ക്കുന്നതിനോട് സാമ്യമുള്ള വ്യായാമമാണിത്. നിലത്തു കമഴ്ന്നു കിടന്ന് പിന്നീട് കൈകള്‍ നിവര്‍ത്തി നിലത്തു കുത്തി ശരീരത്തിന്റെ അര മുതലുള്ള ഭാഗങ്ങള്‍ മുകളിലേക്കുയര്‍ത്തുന്നതാണ് ഇത്. നെഞ്ചും തലയും മുകളിലേക്കുയര്‍ന്നിരിക്കണം. നടുഭാഗം കഴിവതും നിവര്‍ത്തിപ്പിടിക്കുകയും വേണം.
\സൈക്ലിംഗ്
സൈക്കിള്‍ ചവിട്ടുന്നത് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.
ഭക്ഷണങ്ങള്‍ – പ്രോട്ടീന്‍, കാല്‍സ്യം എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.
വെര്‍ട്ടിക്കല്‍ ബെന്റ്
വെര്‍ട്ടിക്കല്‍ ബെന്റ് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്. നിവര്‍ന്നു നിന്ന് കാലുകള്‍ വളയാതെ നിലത്തു തൊടുന്നതാണിത്.

സൈഡ് ബെന്റ്
സൈഡ് ബെന്റ് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.ഫുട്ബോളിലെ ലെഗ് കിക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും

സ്‌ട്രെച്ചിംഗ്
സ്‌ട്രെച്ചിംഗ് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ് ഇത് , കൂടാതെ  ലെഗ് ക്രെഞ്ച്, സൂപ്പര്‍ ക്രെഞ്ച്, ബോ ഡൗണ്‍ തുടങ്ങിയവ ശരീരത്തിന് കൂടുതൽ രൂപ ഭംഗി വരുത്തി ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും

ഹാങിംഗ്
ഹാങിംഗ് വ്യായാമങ്ങളും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. വീടുകളിൽ തൂങ്ങി നിൽക്കുന്നതിനായി റിങ്ങുകൾ ഘടിപ്പിച്ച് ഈ വ്യായാമം ചെയ്യാവുന്നതാണ്.


നീന്തൽ
ആഴ്ചയില്‍ അഞ്ചു മണിക്കൂറെങ്കിലും നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കും. മാത്രമല്ല ഇത്, മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും.

ബോ ഡൗണ്‍
പൊക്കം കൂട്ടാനുള്ള മറ്റൊരു വ്യായാമമാര്‍ഗമാണ്. നിവര്‍ന്നുനിന്ന് കൈകള്‍ അരയില്‍ കുത്തി വയ്ക്കുക. താടി നെഞ്ചിനോട് ചേര്‍ത്തു വച്ച് കഴിവതും മുന്നിലേക്കു കുനിയുക. ഇതേ രീതിയില്‍ കൈകള്‍ അരയില്‍ വച്ച് കഴിവതും പുറകിലേക്ക് വളയുക. ഇവിടെ താടിയുടെ സ്ഥാനത്തിന് പ്രാധാന്യമില്ല.

അഭിപ്രായങ്ങള്‍