ആസ്ത്മ അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ?

നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചില പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ആസ്ത്മ അകറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ  വിദഗ്ധര്‍. കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും ഒഴിവാക്കുന്ന പല ഭക്ഷണസാധനങ്ങള്‍ക്കും ഗുണകരമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വീടിന് മുറ്റത്തും പറമ്പിലുമായി നനച്ചുവളര്‍ത്തുന്ന ചീര ഇല വര്‍ഗത്തില്‍ പെട്ട ഉത്തമ ഔഷധമാണ്. വൈറ്റമിന്‍ സി, ബീറ്റ കരോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ചീരയ്‌ക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കും. അതുപോലെ അടുക്കളയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത മഞ്ഞളും ഉത്തമ ഔഷധമാണ്.

പഴവര്‍ഗങ്ങളിലെ മുമ്പനായ ആപ്പിളിന് ആസ്‌ത്മ തടയാന്‍ കഴിവുള്ള കഴിവുണ്ട്. ആപ്പിളുകളില്‍ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകളുടെ ആധിക്യം ആസ്ത്മയില്‍ നിന്ന് മോചനം നല്‍കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്ലൂടാത്തിയോണ്‍ അടങ്ങിയ വെണ്ണപ്പഴവും നല്ലതാണ്.

ഒരു ദിവസം ഒരു ഏത്തപ്പഴം കഴിക്കുന്നത് ആസ്ത്മയെ അകറ്റാന്‍ സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ആസ്ത്മയ്ക്ക് ഒരു മികച്ച പ്രതിവിധിയാണ്. ദിവസേന ഒരു ഏത്തപ്പഴം കഴിക്കുന്ന കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആസ്ത്മ രോഗം ഉണ്ടാവുന്നില്ലെന്നു കണ്ടെത്തി.

അഭിപ്രായങ്ങള്‍